ഇന്ധന വില ഇന്നും വർധിപ്പിച്ചു

By Desk Reporter, Malabar News
fuel price hike in country
Representational Image
Ajwa Travels

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമായി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 86 പൈസയും ഡീസലിന് 91 രൂപ 27 പൈസയുമായി. മെയ് മാസം മുതൽ തുടർച്ചയായി വർധിക്കുന്ന ഇന്ധന വില ജൂൺ മാസവും തുടരുകയാണ്.

കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. നേരത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണ കമ്പനികള്‍ വില കൂട്ടിയിരുന്നില്ല. എന്നാൽ ഫലപ്രഖ്യാപനം വന്നതോടെ തുടർച്ചയായ വർധനവാണ് ഉണ്ടാകുന്നത്.

കോവിഡ് പ്രതിസന്ധിക്കൊപ്പം തുടർച്ചയായി ഇന്ധന വിലയിലുണ്ടാകുന്ന വർധന സാധാരണക്കാർക്ക് ഇരുട്ടടിയാകുകയാണ്. ഇന്ധന വില കുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു.

Also Read:  ഇന്ധനവില വർധനയിൽ മിണ്ടാട്ടമില്ല; അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് കത്തയച്ച് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE