രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

By Staff Reporter, Malabar News
fuel-price-india
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തുടങ്ങിയ ഇന്ധനവില വർധനവിന് ഇതുവരെ അവസാനമായിട്ടില്ല.

ഇന്ന് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 61 പൈസയുമായി നിരക്ക്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95 രൂപ 18 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമാണ് വില. മാര്‍ച്ച് നാലിന് ശേഷം 13ആം തവണയാണ് എണ്ണവില കൂട്ടുന്നത്. ഇന്നലെ പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്.

Read Also: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE