തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. 99 രൂപ 54 പൈസയാണ് ഇന്നത്തെ വില. ഡീസൽ വില ലിറ്ററിന് 94 രൂപ 82 പൈസയായി.
തിരുവനന്തപുരത്ത് പെട്രോൾ വില നൂറിനോട് അടുത്തു. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97 രൂപ 60 പൈസയും ഡീസലിന് 93 രൂപ 99 പൈസയുമാണ് വില. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
Also Read: കടലുണ്ടി തീവണ്ടി ദുരന്തത്തിന് ഇന്ന് ഇരുപതാണ്ട് തികയുന്നു