ജോർജ് ഫ്‌ളോയിഡ്‌ കൊലപാതകം; ശിക്ഷാവിധി ജൂൺ 16ന്

By Staff Reporter, Malabar News
George-floyd
Ajwa Travels

വാഷിംഗ്‌ടൺ: ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ ശിക്ഷാവിധി ജൂൺ പതിനാറിന്. പോലീസ് ഉദ്യോഗസ്‌ഥനായിരുന്ന ഡെറിക് ഷോവ് ആണ് പ്രതി. ഡെറിക് കുറ്റക്കാരനാണെന്ന് ഹെൻപിൻ കൗണ്ടി ഡിസ്ട്രിക്‌ട് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്‌തിരുന്ന ജോർജ് ഫ്‌ളോയിഡ്‌ (46), 2020 മെയ് 25നാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം.

നാല് പൊലീസുകാർ ചേർന്ന് അറസ്‌റ്റ് ചെയ്‌തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്‌തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്‌തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്. അതിനൊപ്പം ലോകരാജ്യങ്ങളിൽ എല്ലാം തന്നെ ഇതിനെതിരെ ‘ബ്ളാക്ക് ലൈവ്‌സ് മറ്റേഴ്‌സ്’ എന്ന പേരിൽ ക്യാംപയിനും ആരംഭിച്ചിരുന്നു.

Read Also: ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ; താൽകാലിക വിലക്ക് നീക്കി; പുനരുപയോഗത്തിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE