ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്‌നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു

By Desk Reporter, Malabar News
Gmail Down on 2020 December 14
Ajwa Travels

ന്യൂഡെൽഹി: ജിമെയില്‍ തുറക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ നിശ്‌ചലമായിരിക്കുന്നു. ജിമെയില്‍ തുറക്കാനോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒടിപി (ഒറ്റത്തവണ പാസ്‌വേർഡ്) സ്വീകരിക്കാനോ ഇന്ത്യയിലാർക്കും സാധിക്കുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങളിൽ മണിക്കൂറുകളായി ജിമെയിൽ സേവനം തടസപ്പെടുന്നുണ്ട് എന്നാണ് ഉപയോക്‌താക്കൾ പറയുന്നത്.

ജിമെയിലിന് മാത്രമല്ല, ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള മറ്റ് ഗൂഗിള്‍ സേവനങ്ങളും ലഭ്യമല്ല. തകരാറിനെ സംബന്ധിച്ച് പഠനം തുടരുന്നതായി ഗൂഗിള്‍ വിശദീകരണം നൽകിയെങ്കിലും എത്ര സമയം കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ അവർ ഉറപ്പ് പറയുന്നില്ല.

കഴിഞ്ഞ ദിവസം ‘ഗൂഗിള്‍പേ’ യും സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. പ്ളേ സ്‌റ്റോറിൽ നിന്ന് ഗൂഗിള്‍പേ ആപ്പ് അപ്രത്യക്ഷമാകുകയും 3 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ച് തിരിച്ചെത്തുകയും ചെയ്‌തിരുന്നു. ഉപയോക്‌താക്കൾ അവരവരുടെ ഇമെയിൽ ഐഡി നൽകിയാൽ ” താങ്കളുടെ ഇമെയിൽ ഐഡി കണ്ടെത്താൻ സാധിക്കുന്നില്ല” എന്നാണ് ലഭ്യമാകുന്ന വിവരം.

Most Read: പള്ളികളിലെ നിർബന്ധിത കുമ്പസാരം; ഹരജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE