ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില; ഇന്ന് 560 രൂപ കൂടി

By Trainee Reporter, Malabar News
Gold Rate Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47,560 രൂപയായി വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 70 രൂപ ഉയർന്നു. വിപണിവില 5945 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയാണ്.

വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. 78 രൂപയാണ് വിപണി വില. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണിവില 103 രൂപയാണ്. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്‌താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർധനവ് ഉണ്ടാക്കുന്നത്.

ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ, മാർച്ച് ആദ്യ ദിനങ്ങളിൽ തന്നെ സ്വർണവില കുത്തനെ ഉയർന്നു. പവന് 680 രൂപയാണ് ശനിയാഴ്‌ച മാത്രം ഉയർന്നത്. ഇതോടെ സ്വർണവില 47,000ത്തിലേക്കെത്തി. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാന കാരണം.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE