കരിപ്പൂരിൽ നിന്ന് ഒരുകിലോ സ്വർണം പിടികൂടി; പട്ടാമ്പി സ്വദേശി പിടിയിൽ

By Trainee Reporter, Malabar News
gold smuggling-Karipur International airport
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്തുന്നതിടെ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കസ്‌റ്റംസ്‌ പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്.

ഒരുകിലോ സ്വർണമാണ് കസ്‌റ്റംസ്‌ ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ശരീരത്തിന്റെ രഹസ്യഭാഗത്ത് ക്യാംപ്‌സൂളുകൾ ആക്കിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഷഫീഖിനെ സ്വീകരിക്കാനെത്തിയ കരിപ്പൂർ സ്വദേശിയായ മൻസൂറിനേയും, ഒരു വാഹനവും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

Most Read: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു; മൂന്ന് വീടുകൾ തകർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE