കരിപ്പൂർ വിമാനത്താവളം; കസ്‌റ്റംസിനെ കബളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

By Team Member, Malabar News
Gold Seized From Out Of Karipur Airport In Kozhikode
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്‌റ്റംസ്‌ അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണമാണ് വീണ്ടും അധികൃതർ പിടികൂടിയത്. 1.17 കിലോഗ്രാം സ്വർണമിശ്രിതമാണ് കരിപ്പൂർ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്നു പിടികൂടിയത്.

ഈ മിശ്രിതത്തിൽനിന്ന് 54.5 ലക്ഷം രൂപയുടെ 1.069 കിലോഗ്രാം സ്വർണം ലഭിച്ചതായി പോലീസ് അറിയിച്ചു. ദുബായിൽ നിന്നെത്തിയ പാലക്കാട് കൂടല്ലൂർ മേഴികുന്നുപറമ്പിൽ വീട്ടിൽ സജീഷ്(32) ആണ് കസ്‌റ്റംസിനെ കബളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്. ശരീരത്തിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമം നടന്നത്.

വിമാനത്താവളത്തിൽ എത്തിയ സജീഷിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊന്നാനി സൗത്ത് പള്ളപ്പുറം എടക്കാട്ട് വീട്ടിൽ സുധീഷിനെയും കാറിനേയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. തുടർന്ന് അറസ്‌റ്റിലായവരെയും കാറും കസ്‌റ്റംസിന് കൈമാറിയതായും പോലീസ് വ്യക്‌തമാക്കി.

Read also: കടകൾ ഒഴിപ്പിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ കോഴിക്കോട് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE