കടകൾ ഒഴിപ്പിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ കോഴിക്കോട് പ്രതിഷേധം

By Trainee Reporter, Malabar News
kozhikode ksrtc terminal
Representational Image

കോഴിക്കോട്: കടകൾ ഒഴിപ്പിക്കുന്നതിരെ കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ ഉടമകളുടെ പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ചു കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കട ഉടമകൾ പ്രതിഷേധം നടത്തുന്നത്.

കെടിഡിഎഫ്‌സി എംഡിയുടെ നിർദ്ദേശ പ്രകാരമാണ് കെഎസ്ആർടിസി സ്‌റ്റാൻഡിലെ കടമുറികൾ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ, ഹൈക്കോടതി വിധി ഞങ്ങൾക്ക് അനുകൂലമാണെന്നും വിധി പകർപ്പ് കിട്ടുന്നതിന് മുൻപ് അവധി ദിവസത്തിൽ കട ഒഴിപ്പിക്കാൻ നോക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് കട ഉടമകളുടെ വാദം.

വൻ പോലീസ് സന്നാഹത്തോടെയാണ് കട ഒഴിപ്പിക്കൽ പുരോഗമിക്കുന്നത്. കെഎസ്ആർടിസി സ്‌റ്റാൻഡിലെ നവീകരണത്തിന് വേണ്ടിയാണ് കടകൾ ഒഴിപ്പിക്കുന്നതെന്നാണ് കെടിഡിഎഫ്‌സി പറയുന്നത്.

Most Read: മേലുദ്യോഗസ്‌ഥരുടെ പീഡനം; മലപ്പുറത്ത് നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE