കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട; പിടികൂടിയത് 2.5 കിലോ

By News Desk, Malabar News
Big gold hunt in Karipur; Five arrested with 7.5 kg gold
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 2.5 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. കാലിൽ വെച്ചുകെട്ടിയും ബാഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം. തുടർച്ചയായി പോലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരെ സ്വർണവുമായി പിടികൂടിയത്.

അഞ്ച് യാത്രക്കാരെ കൊണ്ടുപോകാൻ എയർപോർട്ടിൽ എത്തിയ ഏഴ് പേരെയും ഇവരുടെ നാല് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു യാത്രക്കാരനിൽ നിന്ന് സ്വർണം തരി രൂപത്തിലാക്കി കാലിൽ കെട്ടിവെച്ച നിലയിലാണ് പിടികൂടിയത്. കസ്‌റ്റംസ്‌ പരിശോധന പൂർത്തിയാക്കി എയർപോർട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ യാത്രക്കാരിൽ നിന്നാണ് പോലീസ് സ്വർണം പിടിച്ചെടുത്തത്.

വയനാട് സ്വദേശി അബ്‌ദുൾ റസാഖാണ് കാലിൽ ഒളിപ്പിച്ച് സ്വർണം കടത്തിയത്. കരിപ്പൂരിൽ കസ്‌റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിക്കുന്ന സ്വർണം തുടർച്ചയായി പോലീസ് പിടികൂടുന്നുണ്ട്. ഇതിനകം തന്നെ പതിനഞ്ച് കിലോയോളം സ്വർണം പോലീസ് പിടിച്ചെടുത്തു.

Most Read: ശ്രീനിവാസൻ കൊലക്കേസ്; രണ്ടുപേർ കൂടി പിടിയിൽ, അറസ്‌റ്റ്‌ ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE