സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ്; ഏഴു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By News Desk, Malabar News
Court-Order
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ ആസൂത്രണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മഞ്ചേരി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ അറസ്‌റ്റിലായ ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. മുബഷിര്‍, സുഹൈല്‍, പിടി സലീം, മുഹമ്മദ് മുസ്‌തഫ, ഫൈസല്‍, ഫയാസ്, ഫിജാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു എങ്കിലും വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുക ആയിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും, പിടിയിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ആണ് പബ്ളിക് പ്രോസിക്യൂട്ടര്‍ ബി ഉമ്മര്‍ കോടതിയിൽ വാദിച്ചത്.

പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് പോലീസ് കോടതിയിൽ അറിയിച്ചിരുന്നു. അതേസമയം കേസില്‍ അറസ്‌റ്റിലായ സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറയുന്ന സൂഫിയാന്‍ റിമാന്‍ഡിലാണ്.

Also Read: നിക്ഷേപ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടശേഷം കിറ്റെക്‌സ്‌ തുടർനടപടി സ്വീകരിച്ചില്ല; മന്ത്രി പി രാജീവ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE