കരിപ്പൂരിൽ നിന്ന് 2.34 കോടി രൂപയുടെ സ്വർണം പിടികൂടി

By Trainee Reporter, Malabar News
karipur international airport
Ajwa Travels

കരിപ്പൂർ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 2.34 കോടി രൂപയുടെ സ്വർണം. മൂന്ന് പേരിൽ നിന്നായി 4,053 ഗ്രാം സ്വർണ മിശ്രിതങ്ങളാണ് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് പിടികൂടിയത്.

ദോഹയിൽ നിന്നുള്ള ഇൻഡിഗോയിലെത്തിയ മലപ്പുറം സ്വദേശി ആവാദിൽ നിന്ന് 1,005 ഗ്രാം, മലപ്പുറം സ്വദേശി ഹബീബ് റഹ്‌മാനിൽ നിന്ന് 1,008 ഗ്രാം, ദുബായിൽ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫസലിൽ നിന്ന് 1,940 ഗ്രാം സ്വർണമാണ് പിടിച്ചത്.

ഹബീബും ആവാദും ശരീരത്തിലും ഫസൽ ധരിച്ചിരുന്ന അടിവസ്‌ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കോഴിക്കോട് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിൽ നിന്നുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പരിശോധന നടത്തിയത്.

Most Read: സ്വർണക്കടത്ത് കേസ്; ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ഇന്ന് പുറത്തിറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE