ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

By Syndicated , Malabar News
Kerala cm_kerala model _Malabar news
Ajwa Travels

ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ച വെക്കുന്ന സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്‌തൂരി രംഗന്‍ അധ്യക്ഷനായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്‌ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്‌ഥാനമെന്ന പദവി കേരളത്തിന് ലഭിച്ചത്. കേരളത്തിന് തൊട്ടുപിറകില്‍ തമിഴ്‌നാട് സ്‌ഥാനം പിടിച്ചു. ഏറ്റവും മോശം ഭരണമുള്ള സംസ്‌ഥാനം ഉത്തര്‍പ്രദേശ് ആണ്. ചെറിയ സംസ്‌ഥാനങ്ങളില്‍ മികച്ച ഭരണം കാഴ്‌ച വെക്കുന്നത് ഗോവയാണ്.

ന്യൂഡെൽഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ (പിഎസി) വെള്ളിയാഴ്‌ച പുറത്തിറക്കിയ പബ്ളിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ ഭരണത്തെ വിലയിരുത്തിയത്. സുസ്‌ഥിര വികസനം തുടങ്ങി വിവിധ മാനദണ്ഡങ്ങളിൽ സംസ്‌ഥാനങ്ങളുടെ പ്രകടനം പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.

കേരളം (1.388 പിഎഐ ഇന്‍ഡക്‌സ് പോയിന്റ്), തമിഴ്‌നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കര്‍ണാടക (0.468) എന്നിങ്ങനെയാണ് പോയിന്റ്. ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഏറ്റവും പിറകില്‍. ചെറിയ സംസ്‌ഥാന വിഭാഗത്തില്‍ 1.745 പോയിന്റുമായി ഗോവ ഒന്നാം സ്‌ഥാനത്തും മേഘാലയ (0.797), ഹിമാചല്‍ പ്രദേശ് (0.725) എന്നിവ രണ്ടും മൂന്നും സ്‌ഥാനങ്ങളിലുമെത്തി.

Read more: ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE