ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ്

By Syndicated , Malabar News
Covid protocol violation_Malabar news
Ajwa Travels

ഭോപ്പാല്‍: ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണിനെതിരായ പ്രതിഷേത്തില്‍ പങ്കെടുത്ത മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പടെ രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. എംഎല്‍എ ആരിഫ് മസൂദിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും എതിരെയാണ് കേസ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് നടപടി. ചില മുസ്‌ലിം പുരോഹിതരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഐപിസി സെക്ഷന്‍ 188 പ്രകാരം കൂട്ടം കൂടരുതെന്ന ഭരണ നേതൃത്വത്തിന്റെ ഉത്തരവ് പാലിക്കാതെ ഇഖ്ബാല്‍ മൈതാനത്ത് പ്രതിഷേധം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് താലിയ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഡിപി സിംഗ് പറഞ്ഞു.

Read more: വാതുവെപ്പ് കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE