വാതുവെപ്പ് കേസില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍

By Syndicated , Malabar News
Police-Gambling_Malabar newsPolice-Gambling_Malabar news
Ajwa Travels

ബെംഗളൂരു: ഐപിഎല്‍ വാതുവെപ്പ് സംഘത്തെ പിടികൂടാനുള്ള കര്‍ണാടക ക്രൈം ബ്യൂറോ സംഘത്തിലെ ഉദ്യോഗസ്‌ഥന്‍ വാതുവെപ്പ് കേസില്‍ അറസ്‌റ്റില്‍. വാതുവെപ്പ് സംഘത്തലവന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ജില്ലാ ക്രൈം ബ്യൂറോയിലെ ഹെഡ് കോണ്‍സ്‌റ്റബിളായ മഞ്‌ജുനാഥിനെ അറസ്‌റ്റ് ചെയ്‌തത്. ചിന്താമണി നിവാസിയായ ഇയാള്‍ സംസ്‌ഥാനത്തെ വാതുവെപ്പ് സംഘത്തെ പിടികൂടാനുള്ള പൊലീസ് സംഘത്തിനൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ്. ചിക്കബല്ലാപുര ജില്ലയില്‍ വെച്ചായിരുന്നു അറസ്‌റ്റ്.

ഇയാള്‍ വളരെക്കാലമായി വാതുവെപ്പ് റാക്കറ്റ് നടത്തിവരികയാണെന്ന് ഒരു മുതിര്‍ന്ന പൊലീസുകാരന്‍ പറഞ്ഞു. ചൂതാട്ടം, വാതുവെപ്പ്, വേശ്യാവൃത്തി എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുന്ന പൊലീസ് അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന ഇയാള്‍ പല കേസുകളിലും പ്രതികളെ പിടികൂടാനായി പൊലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് വിവരം ചോര്‍ത്തിക്കൊടുക്കുകയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തതായി ചിക്കബല്ലാപുര ജില്ലാ പൊലീസ് സൂപ്രണ്ട് ജികെ മിഥുന്‍ കുമാര്‍ പറഞ്ഞു.

Read also: പാര്‍ട്ടി ഉള്‍പ്പോര്; ബംഗാളില്‍ വിജയ വര്‍ഗിയയെ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE