ബംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് അപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാനദണ്ഡങ്ങളെ പേടിഎം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നീക്കം ചെയ്തത്. അതേസമയം പേടിഎം ആപ്പ് താത്കാലികമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാവില്ല എന്നും, ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും പേടിഎം ട്വിറ്ററില്‍ കുറിച്ചു.
Dear Paytm’ers,
Paytm Android app is temporarily unavailable on Google’s Play Store for new downloads or updates. It will be back very soon.
All your money is completely safe, and you can continue to enjoy your Paytm app as normal.
— Paytm (@Paytm) September 18, 2020
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഉതകുന്ന ആപ്പുകളും, അത്തരം പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ആപ്പുകളും ഗൂഗിള്‍ പിന്തുണക്കില്ലെന്ന് മാനദണ്ഡങ്ങളില്‍ പറയുന്നുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി പ്രോഡക്റ്റ് വൈസ് പ്രസിഡന്റ് സൂസന്ന ഫ്രേ ഇതു സംബന്ധിച്ച് ബ്ലോഗ് പോസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് പേടിഎമ്മിനെ നീക്കം ചെയ്തത്.
Read more: ബില്ലടയ്കാൻ ഇനി നെട്ടോട്ടമോടേണ്ട; ഓട്ടോ ഡബിറ്റുമായി ഫോൺപേയും, ഗൂഗിൾപേയും