രാജ്യത്ത് ‘പിഎം ശ്രീ സ്‌കൂളുകൾ’ സ്‌ഥാപിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

By News Bureau, Malabar News
Union Minister of Education

ഡെൽഹി: ഭാവിയിലേക്ക് വിദ്യാർഥികളെ സജ്‌ജരാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ‘പിഎം ശ്രീ സ്‌കൂളുകൾ’ സ്‌ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഗുജറാത്തിൽ നടന്ന രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരീക്ഷണ ശാലയായിരിക്കും ഈ സ്‌കൂളുകൾ എന്നും ധർമേന്ദ്ര പ്രധാൻ സൂചന നൽകി.

ഇന്ത്യ ഒരു വിജ്‌ഞാനാധിഷ്‌ഠിത സമ്പദ്‌വ്യവസ്‌ഥയായി മാറുന്നതിനുള്ള അടിത്തറ സ്‌കൂൾ വിദ്യാഭ്യാസമാണ്. ഭാവിയിലേക്ക് വിദ്യാർഥികളെ സജ്‌ജരാക്കുന്നതിന് പൂർണമായും ഒരുങ്ങിയ ‘പിഎം ശ്രീ സ്‌കൂളുകൾ’ സ്‌ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

അടുത്ത 25 വർഷത്തിന് മുമ്പ് ആഗോള ക്ഷേമത്തിന് പ്രതിജ്‌ഞാബദ്ധമായ ഒരു വിജ്‌ഞാന സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യയെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം നമ്മുടെ പുതിയ തലമുറയെ 21ആം നൂറ്റാണ്ടിലെ അറിവിൽ നിന്നും വൈദഗ്‌ധ്യത്തിൽ നിന്നും നമുക്ക് മാറ്റിനിർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പിഎം ശ്രീ സ്‌കൂളുകളുടെ രൂപത്തിൽ ഒരു ഭാവി മാതൃക സൃഷ്‌ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയെ ആഗോള ക്ഷേമത്തിന് പ്രതിജ്‌ഞാബദ്ധമായ ഒരു വിജ്‌ഞാന സമ്പദ്‌വ്യവസ്‌ഥയായി മാറ്റുന്നതിന് നമ്മൾ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണം. പരസ്‌പരം അനുഭവങ്ങളിൽ നിന്നും വിജയങ്ങളിൽ നിന്നും പഠിക്കുകയും പഠനം കൂടുതൽ ഊർജസ്വലമാക്കുകയും വേണം. ഇതിലൂടെ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും വേണം’, അദ്ദേഹം വ്യക്‌തമാക്കി.

Most Read: കശ്‌മീർ കൊലപാതകങ്ങൾ; അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE