കശ്‌മീർ കൊലപാതകങ്ങൾ; അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ

By News Bureau, Malabar News
Ajwa Travels

ഡെൽഹി: ജമ്മു കശ്‌മീരിലെ കൊലപാതകങ്ങൾക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി. നോര്‍ത്ത് ബ്ളോക്കില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചർച്ചയിൽ വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളും, നിലവിലെ സാഹചര്യവും ഇരുവരും ചർച്ച ചെയ്‌തു. കേന്ദ്ര സഹമന്ത്രി, ഡോ ജിതേന്ദ്ര സിംഗ്, റോ മേധാവി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

രണ്ടു ദിവസം മുൻപ് അധ്യാപികയെ സ്‌കൂളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ കുൽഗാമിൽ മറ്റൊരു സാധാരണക്കാരനെ ഇന്നു കൊലപ്പെടുത്തിയിരുന്നു. രാജസ്‌ഥാൻ സാദേശിയായ ബാങ്ക് മാനേജർ വിജയകുമാറാണ് കൊല്ലപ്പെട്ടത്.

കുൽഗാമിലെ മോഹൻപോറയിൽ ഇഡി ബാങ്കിൽ കയറിയാണ് ഭീകരൻ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇഡി ബാങ്ക് മാനേജറായി നാലു ദിവസം മുമ്പാണ് വിജയകുമാർ ജോലിക്ക് പ്രവേശിച്ചത്.

Most Read: കാലവർഷ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE