അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്ന് ഗ്രൂപ്പുകൾ; അതൃപ്‌തി

By News Desk, Malabar News
KPCC_Official List
Ajwa Travels

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന അന്തിമ പട്ടികയെ കുറിച്ച് അറിയില്ലെന്ന് ഗ്രൂപ്പുകൾ. മൂന്ന് പേർ ഇരുന്ന് എല്ലാ കാര്യങ്ങളും തീരുമാനിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. പട്ടിക അന്തിമമാക്കിയ ശേഷം ബന്ധപ്പെടാമെന്ന് നേതൃത്വം നേരത്തെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ ബന്ധപ്പെട്ടാൽ പരാതി അറിയിക്കുമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കളുള്ളത്. വർക്കിങ് പ്രസിഡണ്ടുമാരും അതൃപ്‌തിയിലാണ്.

പുനഃസംഘടനയെ പറ്റിയോ പട്ടികയെ പറ്റിയോ തങ്ങൾക്ക് ഒന്നുമറിയില്ലെന്നാണ് വർക്കിങ് പ്രസിഡണ്ടുമാരും വ്യക്‌തമാക്കുന്നത്. എന്നാൽ, പട്ടിക പുറത്തുവരുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞിരുന്നു. ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്‌തമാക്കിയിരുന്നു. നേതൃത്വം ഏകപക്ഷീയമായി ഇടപെടുന്നു എന്നാണ് ഗ്രൂപ്പുകളുടെ പരാതി.

Also Read: ഗാന്ധിജി ഒരിക്കലും മാപ്പപേക്ഷിച്ചിട്ടില്ല; ആർഎസ്എസിനെതിരെ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE