ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

By Team Member, Malabar News
Malabarnews_GST
Representational image
Ajwa Travels

ന്യൂഡല്‍ഹി: 41-മത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാനുള്ള നഷ്ടപരിഹാരമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ് ഇന്ന് യോഗം ചേരുക. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

വിപണിയില്‍ നിന്ന് കടമെടുത്ത് കുടിശിക നല്‍കണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കാന്‍ സാധ്യതയുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം 5 വര്‍ഷം നല്കാമെന്നുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നും ഇത് 10 വര്‍ഷമായ് ഉയര്‍ത്തണമെന്നും അഭിപ്രായമുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം നിലവിലെ രീതിയില്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം തീരുമാനമെടുത്തത് പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളുടെ നികുതി കുറക്കുന്നതുമായ് ബന്ധപ്പെട്ട കാര്യങ്ങളും ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. മറ്റു വിഷയങ്ങള്‍ അടുത്ത മാസം 19ന് നടക്കുന്ന യോഗത്തിലാകും ചര്‍ച്ച ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE