അഭിഭാഷകരുടെ വേഷത്തിലെത്തി ഡെൽഹി കോടതിയിൽ വെടിവെയ്‌പ്പ്; ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു

By News Desk, Malabar News
gun shot
Representational Image
Ajwa Travels

ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ വെടിവെയ്‌പ്പ്‌. ഗുണ്ടാ സംഘങ്ങളാണ് ഏറ്റുമുട്ടിയെതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവൻ ജിതേന്ദർ ജോഗി കൊല്ലപ്പെട്ടു. വെടിവെയ്‌പ്പിൽ നിരവധി പേർക്ക് പരുക്കേറ്റു.

അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികൾ ജിതേന്ദ്രയ്‌ക്ക്‌ നേരെ വെടിയുതിർക്കുക ആയിരുന്നു. ജിതേന്ദ്രയെ ജഡ്‌ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. സംഭവ സ്‌ഥലത്ത് വെച്ച് തന്നെ ജിതേന്ദ്ര കൊല്ലപ്പെട്ടുവെന്നും രോഹിണി ഡിസിപി പ്രണവ് തയൽ അറിയിച്ചു.

തുടർന്ന് ഡെൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ നാല് അക്രമികളെ വധിച്ചു. മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ്‌ ക്രൈം ആക്‌ട് പ്രകാരം ഏപ്രിലിൽ ഡെൽഹി പോലീസിന്റെ പ്രത്യേക സെൽ ആണ് ജിതേന്ദ്രയെ അറസ്‌റ്റ് ചെയ്‌തിരുന്നത്.

Also Read: യുഎസില്‍ വ്യാപാരശാലയില്‍ വെടിവെപ്പ്; രണ്ട് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE