ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യമാണെന്ന് വ്യക്‌തമാക്കി തമിഴ് താരവും, സംഗീതജ്‌ഞനുമായ ജിവി പ്രകാശ് കുമാർ. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ വിമർശനവുമായി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കാർഷിക നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്‌മഹത്യാപരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
people have the right to protest.
Government should protect the interest of the people,
Forcing farmers to accept the new laws is suicide.
People
Protesting for their rights and is democracy. அவர்கள் “ஏர்முனை கடவுள்” என்றழைத்தால் மட்டுமே நமை படைத்தவனும் மகிழ்வான்…— G.V.Prakash Kumar (@gvprakash) February 5, 2021
രാജ്യത്ത് കർഷക സംഘടനകൾ നടത്തുന്ന സമരം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പുകൾ കേന്ദ്രത്തിനെതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിവി പ്രകാശും വിമർശനവുമായി രംഗത്തെത്തിയത്. ജനങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണെന്നും, അവിടെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബർ അവസാനം മുതലാണ് കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാത്ത് പ്രതിഷേധം ഉയരുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുമാണ് ആയിരക്കണക്കിന് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ വിഷയം അന്താരാഷ്‌ട്ര തലത്തിലും ചർച്ചയായതോടെ നിരവധി പ്രമുഖർ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Read also : മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; കെ സുധാകരന്റേത് നാടൻ ശൈലിയെന്ന് കെസി വേണുഗോപാൽ