മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; കെ സുധാകരന്റേത് നാടൻ ശൈലിയെന്ന്‌ കെസി വേണുഗോപാൽ

By Trainee Reporter, Malabar News
kc venugopal
കെസി വേണുഗോപാൽ
Ajwa Travels

ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രയോഗത്തിൽ കെ സുധാകരനെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നാടൻ ശൈലിയിലുള്ള പ്രയോഗമാണ് സുധാകരൻ നടത്തിയതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. താൻ ഏതെങ്കിലും ജാതിയെ അപമാനിക്കാൻ ശ്രമിച്ചതല്ലെന്ന് സുധാകരൻ വ്യക്‌തമാക്കിയിട്ടുണ്ട്. സുധാകരൻ പറഞ്ഞ വാക്കിനെ വിശ്വസിക്കാനാണ് തനിക്ക് ഇഷ്‌ടമെന്നും സുധാകരന്റെ വിശദീകരണത്തോടെ വിവാദം അവസാനിപ്പിക്കേണ്ടതാണെന്നും കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

എംഎം മണിയും ജി സുധാകരനുമെല്ലാം സംസാരിക്കുമ്പോൾ അത് നാടൻ ശൈലിയെന്നാണ് മുഖ്യമന്ത്രി പോലും പറയാറുള്ളത്. സുധാകരൻ പറഞ്ഞപ്പോൾ എല്ലാവരും കൂടി അദ്ദേഹത്തിന്റെ മേൽ കുതിരകയറുകയാണ്, കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം, അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ബന്ധപ്പെട്ടവരുമായി അലോചിച്ചശേഷം പറയണമെന്ന് വ്യക്‌തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓർക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. അഭിപ്രായങ്ങൾ പറയുമ്പോൾ പാർട്ടിക്കുള്ളിൽ ആലോചിച്ച് വേണം പറയാനെന്ന് വ്യക്‌തമാക്കിയിട്ടുള്ളതാണ്. ഇത് എല്ലാവർക്കും ബാധകമാണെന്നാണ് നേതാക്കളോട് പറയാനുള്ളത്.

ഓരോ ദിവസവും ഓരോവിധത്തിലുള്ള പ്രസ്‌താവനയുമായി മുന്നോട്ട് പോകുന്നവർ സ്വയം ചിന്തിക്കണം. അക്കാര്യത്തിൽ ഹൈക്കമാൻഡ് കർശനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എല്ലാവരുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ‌

Read also: മുനവർ ഫാറൂഖിക്ക് ജാമ്യം നൽകി സുപ്രീം കോടതി; മധ്യപ്രദേശ് സർക്കാരിന് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE