ഹജ്‌ജ്; സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം അനുമതി, അവസരം 60,000 പേര്‍ക്ക്

By Desk Reporter, Malabar News
Hajj; Permission and opportunity for 60,000 people living in Saudi Arabia only
Ajwa Travels

റിയാദ്: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണയും ഹജ്‌ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അനുമതിയില്ല. സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികളും സ്വദേശികളുമായ 60,000 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതി ഉണ്ടാവുക.

ജൂലായ് പകുതിയോടെ ആരംഭിക്കുന്ന ഈ വർഷത്തെ ഹജ്‌ജ് 18നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സൗദി ഹജ്‌ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തു. ഹജ്‌ജിന് എത്തുന്ന തീർഥാടകർ നിർബന്ധമായും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം.

തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സൗദി ഹജ്‌ജ്, ഉംറ മന്ത്രാലയം വ്യക്‌തമാക്കി. സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഹജ്‌ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നൽകാം.

Also Read:  വിഐപി സുരക്ഷ വേണ്ട; കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കത്തയച്ച് മുകുള്‍ റോയ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE