വിഐപി സുരക്ഷ വേണ്ട; കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കത്തയച്ച് മുകുള്‍ റോയ്

By Syndicated , Malabar News
no-need-for-vip-security-mukul-roy-writes-a-letter-to-union-home-ministry
Ajwa Travels

കൊല്‍ക്കത്ത: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിഐപി സുരക്ഷ ആവശ്യമില്ലെന്ന് മുകുള്‍ റോയ്. തൃണമൂൽ കോൺഗ്രസിൽ തിരികെ എത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാല്‍, മുകുള്‍ റോയിയുടെ ആവശ്യത്തോട് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

തൃണമൂല്‍ കോൺഗ്രസിൽ നിന്നും 2017ലാണ് മുകുള്‍ റോയ് ബിജെപിയിലേക്ക് ചേക്കേറിയത്. തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തിന് സിആര്‍പിഎഫിന്റെ ‘വൈ പ്ളസ്’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഇസെഡ്’ വിഭാഗത്തിലേക്ക് ഉയര്‍ത്തുകയും ചെയ്‌തിരുന്നു.

ബംഗാളില്‍ നിന്ന് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആദ്യ വ്യക്‌തിയാണ്‌ മുകുള്‍ റോയ്. ഇദ്ദേഹം ബിജെപിയില്‍ ചേക്കേറിയതിന് പിന്നാലെ നിരവധി നേതാക്കള്‍ തൃണമൂല്‍ വിട്ടിരുന്നു.

Read also: കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 719 ഡോക്‌ടർമാർ, കേരളത്തിൽ 24; ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE