മുകുള്‍ റോയിയെ അയോഗ്യനാക്കണം; സുവേന്ദു അധികാരി

By Syndicated , Malabar News
suvendhu and mukul royi
Ajwa Travels

കൊൽക്കത്ത: ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുകുള്‍ റോയിയെ എംഎല്‍എ സ്‌ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ബംഗാള്‍ ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നിയമസഭാ സ്‌പീക്കര്‍ക്ക് പരാതി നല്‍കി. സംസ്‌ഥാനത്ത് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജഗ്‌ദീപ് ധാന്‍കറുമായും സുവേന്ദു അധികാരി കൂടിക്കാഴ്‌ച നടത്തി.

സ്വപന്‍ ദാസ്ഗുപ്‌ത, അമിത് മാളവ്യ തുടങ്ങിയ ബിജെപി നേതാക്കളും മുകുൾ റോയിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. 2017ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുള്‍ റോയ് കഴിഞ്ഞ ആഴ്‌ചയാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. മുകുള്‍ റോയിക്ക് പിന്നാലെ നിരവധി നേതാക്കള്‍ അന്ന് തൃണമൂല്‍ വിട്ടിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ തിരിച്ചു വരവിനെ തുടർന്ന് പ്രമുഖ നേതാവ് രജീബ് ബാനര്‍ജി ഉൾപ്പടെ ഉള്ളവർ തൃണമൂലിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു എന്നാണ് വിവരം.

Read also: കശ്‌മീരിൽ സർവകക്ഷി യോഗം വിളിക്കാൻ മോദി; നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE