കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിൽ. കോൽക്കത്തയ്ക്ക് സമീപമുള്ള ബാലിയിലെ ടോൾ ബൂത്തിൽ പ്രതികൾ നടത്തിയ യുപിഎ പെയ്മെന്റ് പിന്തുടർന്നാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.
വിശാൽ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരെയാണ് ബിഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും പിടികൂടിയത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വെച്ചാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്.
ഡ്രൈവർക്ക് സമീപം മുൻസീറ്റിലിരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിനുനേരെ ഇരുചക്ര വാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. രഥിന്റെ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. അക്രമികൾ രഥിന്റെ കാറിനെ പിന്തുടർന്ന് തടയുകയും കാറിന്റെ വിൻഡോയിലൂടെ എതിർവശത്ത് നിന്ന് വെടിയുതിർക്കുകയും പിന്നാലെ ഇവർ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ആയിരുന്നു.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്






































