കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 719 ഡോക്‌ടർമാർ, കേരളത്തിൽ 24; ഐഎംഎ

By Syndicated , Malabar News
covid second wave: 719 doctors die in the country, 24 in Kerala: IMA
Ajwa Travels

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ 24 ഡോക്‌ടർമാർക്കാണ് ജീവൻ നഷ്‌ടമായത്.

ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരണപ്പെട്ടത്, 111 പേർ. പുതുച്ചേരിയിലാണ് ഏറ്റവും കുറവ്, ഒരു ഡോക്‌ടർ മാത്രം.

ഡെൽഹി-109, ഉത്തർപ്രദേശ്- 79, പശ്‌ചിമ ബംഗാൾ-63, രാജസ്‌ഥാൻ- 43 എന്നിവയാണ് കൂടുതൽ ഡോക്‌ടർമാർ മരിച്ച മറ്റ് സംസ്‌ഥാനങ്ങൾ. അതേസമയം ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്‌ഥാനങ്ങളിൽ രണ്ടു വീതം ഡോക്‌ടർമാരും പഞ്ചാബിൽ മൂന്നു ഡോക്‌ടർമാരുമാണ് മരിച്ചത്.

ബിഹാറിൽ ഡോക്‌ടർമാർക്കിടയിൽ മരണ സംഖ്യ ഉയരാനുള്ള കാരണം പഠിക്കാൻ ഐഎംഎ ബിഹാർ ഘടകം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരണപ്പെട്ട ഡോക്‌ടർമാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം ധനസഹായം നൽകാനും ഐഎംഎ തീരുമാനിച്ചു.

കോവിഡിന്റെ ആദ്യ തരംഗത്തിൽ 748 ഡോക്‌ടർമാർ മരിച്ചതായി നേരത്തെ ഐഎംഎ വെളിപ്പെടുത്തിയിരുന്നു.

Read also: അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്‌വിജയ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE