നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

By News Desk, Malabar News
Neeraj chopra
Neeraj Chopra
Ajwa Travels

ഡെൽഹി: ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ സ്വർണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ചോപ്രയ്‌ക്ക്‌ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് സ്വര്‍ണം നേടിയത്. ഫൈനലിൽ തന്റെ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. ആദ്യ ശ്രമത്തിൽ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് നീരജ് എറിഞ്ഞത്. 2008ലെ ബീജിംഗ് ഒളിമ്പിക്‌സിൽ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

Also Read: അഫ്‌ഗാൻ പ്രവിശ്യകളിൽ പിടിമുറുക്കി താലിബാൻ; പോരാട്ടം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE