അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Heavy Rain Continues in Next 5 Days In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസവും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്‌ച മുതൽ അടുത്ത 5 ദിവസത്തേക്കാണ് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. കൂടാതെ മധ്യ കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ മഴ വീണ്ടും ശക്‌തമാകുമെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ച സംസ്‌ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്. കൂടാതെ 23, 24 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലർട് പ്രഖ്യാപിച്ചു.

മലയോര മേഖലകളിൽ മഴ ശക്‌തമാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മലയോര മേഖലകളിൽ ഓറഞ്ച് അലർടിന് സമാനമായ ജാഗ്രത തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Read also: കങ്കണ വെറുപ്പിന്റെ നിർമാണ കേന്ദ്രം; മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കണമെന്ന് അകാലിദൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE