കനത്ത മഴ; മഹാരാഷ്‌ട്രയിൽ മരണം 13 ആയി

By Desk Reporter, Malabar News
Rain-in-Maharashtra
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേർക്ക് പരിക്കേറ്റു. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്, ജൽന, ഹിം ഗോളി, ഒസ്‌മാനാബാദ് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കാണാതായി. മറാത്ത്വാഡ മേഖലയിൽ നിന്നും 560 ഓളം പേരെ മാറ്റിപാർപ്പിച്ചു.

മഹാരാജ, മജൽഗാവ് അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്. മുംബെയിലും കൊങ്കൺ തീരത്തും മഴ ശക്‌തമായി തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നാണ് മഹാരാഷ്‌ട്രയിൽ മഴ ശക്‌തമായത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഒഡീഷ, തെലുങ്കാന സംസ്‌ഥാനങ്ങളിലും മഴ തുടരുകയാണ്.

Most Read:  രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; കെപിസിസി നേതൃത്വവുമായി ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE