ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിന് സാധ്യത, മഴ ശക്‌തമാകും

By Team Member, Malabar News
Gujarat Heavy rain
Ajwa Travels

ന്യൂഡെൽഹി: ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്റെ വടക്കൻ തീരത്താണ് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഗുജറാത്തിലെ കച്ച് മേഖലയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ മഴ ആകൂടുതൽ ശക്‌തമാക്കാൻ സാധ്യതയുണ്ട്. അടുത്ത 2 ദിവസം പോർബന്ദർ, കച്ച്, ദ്വാരക മേഖലകളിൽ ശക്‌തമായ മഴ തുടരുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ വടക്കൻ അറബിക്കടലിൽ മൽസ്യ ബന്ധനത്തിന് പോകുന്നതിനും നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളിലെ അസൻസോൾ, ബാങ്കുറ മേഖലകൾ നിലവിൽ വെള്ളത്തിനടിയിലാണ്. കൂടാതെ ഡെൽഹി ഉൾപ്പടെയുള്ള വടക്കൻ സംസ്‌ഥാനങ്ങളിൽ ഞായറാഴ്‌ച വരെ കനത്ത മഴ തുടരുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.

Read also: സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ സർവീസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE