സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ സർവീസുകൾ

By Team Member, Malabar News
Train Services
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ. സംസ്‌ഥാന സർക്കാർ റെയിൽവേയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കൂടുതൽ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. പുനലൂർ–തിരുവനന്തപുരം, കോട്ടയം–കൊല്ലം, കൊല്ലം–തിരുവനന്തപുരം, തിരുവനന്തപുരം–നാഗർകോവിൽ ട്രെയിനുകളാണ് 7, 8 തീയതികളായിലായി വീണ്ടും ആരംഭിക്കുക.

റിസർവേഷൻ ആവശ്യമില്ലാത്ത എക്‌സ്‍പ്രസ് സ്‌പെഷ്യലുകളായിട്ടാകും ഇവ ഓടിക്കുക. അതേസമയം ഇതിൽ എക്‌സ്‍പ്രസ് നിരക്കായിരിക്കുമെങ്കിലും സീസൺ ടിക്കറ്റുമായി യാത്ര ചെയ്യാമെന്നും അധികൃതർ വ്യക്‌തമാക്കി. റെയിൽവേ സ്‌റ്റേഷനിലെ കൗണ്ടറുകളിൽ നിന്നും തൽസമയം ടിക്കറ്റുകൾ ലഭിക്കുകയും ചെയ്യും.

എറണാകുളം–ഗുരുവായൂർ, എറണാകുളം–ആലപ്പുഴ പാസഞ്ചറുകളും മംഗളൂരു–ചെന്നൈ എഗ്‌മൂർ എക്‌സ്‍പ്രസും വൈകാതെ സർവീസ് പുനഃരാരംഭിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. നിലവിൽ പാലക്കാട്–എറണാകുളം, പാലക്കാട്–തിരുച്ചെന്തൂർ ട്രെയിനുകളും കന്യാകുമാരി–പുനെ ജയന്തിയുമാണ് സംസ്‌ഥാനത്ത് ഇനിയും സർവീസ് പുനഃരാരംഭിക്കാനുള്ളത്.

Read also: ക്രഷർ തട്ടിപ്പ്; പിവി അൻവർ എംഎൽഎക്ക് എതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE