തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ചാലക്കുടിയിൽ ഗാർഡുകൾ മാറ്റുന്ന പശ്‌ചാത്തലത്തിൽ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂർ- തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് , തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ്, എറണാകുളം ജങ്ഷൻ-കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്, എറണാകുളം ജങ്ഷൻ- ഗുരുവായൂർ എക്‌സ്‌പ്രസ് എന്നിവ റദ്ദാക്കി.
റദ്ദാക്കിയ മറ്റു ട്രെയിനുകൾ
കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്‌സ്‌പ്രസ്
നാഗർകോവിൽ- മംഗളൂരു ഏറനാട് എക്‌സ്‌പ്രസ്
തിരുനെൽവേലി- പാലക്കാട് ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ്
എറണാകുളം ജങ്ഷൻ- ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്
കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്‌പ്രസ്
എറണാകുളം ജങ്ഷൻ- പാലക്കാട് മെമു
എറണാകുളം ജങ്ഷൻ- ഗുരുവായൂർ എക്‌സ്‌പ്രസ്
ഗുരുവായൂർ-തൃശൂർ എക്‌സ്‌പ്രസ്
കൊച്ചുവേളി- ഹുബ്ളി വീക്ക്‌ലി സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്
അതേസമയം, രപ്‌തി സാഗർ എക്‌സ്‌പ്രസ് പാലക്കാട് ജങ്ഷനും എറണാകുളം ജങ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കുമെന്നും ചില ട്രെയിനുകൾ വഴിതിരിച്ചു വിടുമെന്നും റെയിൽവേ അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
Most Read: അരിക്കൊമ്പൻ മിഷൻ; മോക്ക്ഡ്രിൽ ഇന്ന് നടക്കും