സംസ്‌ഥാനത്ത്‌ അടുത്ത മാസം മുതൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ

By Trainee Reporter, Malabar News
Another attack on TTE in the state
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്‌ഥാപിക്കുന്നു. കോവിഡിന് മുൻപ് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുന്നത്. അൺറിസർവ്ഡ് എക്‌സ്‌പ്രസ് ആയിട്ടായിരിക്കും പാസഞ്ചർ ട്രെയിനുകൾ ഓടുക. എക്‌സ്‌പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് ലഭിക്കും.

കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു, കൊല്ലം -ആലപ്പുഴ-കൊല്ലം പാസഞ്ചർ ജൂലൈ മൂന്ന് മുതലും, തൃശൂർ-കണ്ണൂർ പാസഞ്ചർ ജൂലൈ നാല് മുതലും ആരംഭിക്കും. കോട്ടയം വഴിയുള്ള മെമു ഉച്ചക്ക് 12.30ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന്  രാത്രി 8.10 ന് പുറപ്പെട്ട് ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും. രണ്ട് സർവീസുകളും ബുധനാഴ്‌ചകളിൽ ഉണ്ടാവില്ല.

കൊല്ലം-ആലപ്പുഴ അൺറിസർവ്ഡ് എക്‌സ്‌പ്രസ് ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.05ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 11.15ന് ആലപ്പുഴയിലെത്തും. മടക്ക ട്രെയിൻ ആലപ്പുഴയിൽ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ട് 3.45ന് കൊല്ലത്ത് എത്തും. തൃശൂർ-കണ്ണൂർ എക്സ്‌പ്രസ് രാവിലെ 6.35ന് തൃശൂരിൽ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.05ന് കണ്ണൂരിൽ എത്തും. കണ്ണൂർ-തൃശൂർ എക്‌സ്‌പ്രസ് ഉച്ചക്ക് 3.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് തൃശൂരിലെത്തും.

Most Read: എസ്എഫ്ഐ നടപടി ജില്ലാ കമ്മിറ്റിക്ക് ശേഷം; സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾ ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE