ഐഷ സുൽത്താനക്ക് എതിരെയുള്ള രാജ്യദ്രോഹക്കേസ്; റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

By Team Member, Malabar News
Aisha Sultana Case
Ajwa Travels

കൊച്ചി : ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. കേസന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷ സുൽത്താനയുടെ ആവശ്യം കോടതി തള്ളുകയും ചെയ്‌തു. തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഐഷ സുൽത്താന സമർപ്പിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്‌റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. കൂടാതെ അന്വേഷണം സംബന്ധിച്ച റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അദ്ദേഹം കോടതിയിൽ വ്യക്‌തമാക്കി.

വാദം കേട്ട ശേഷം കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കൂടാതെ അന്വേഷണത്തിന്റെ റിപ്പോർട് കോടതിയിൽ സമർപ്പിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകുകയും ചെയ്‌തു. ഇതിനായി കോടതി കൂടുതൽ സമയം അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read also : ഓൺലൈൻ ക്‌ളാസെടുക്കാൻ ‘മരം കയറി’ അധ്യാപകൻ; നെറ്റ്‌വർക്കിനായി നിർമിച്ചത് ഏറുമാടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE