വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

By Web Desk, Malabar News
malabarnews-highcourt-vaccine
Ajwa Travels

കൊച്ചി: വാക്‌സിന്‍ ഡോസ് ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച നടപടിയാണ് റദ്ദു ചെയ്‌തത്‌. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നടപടി.

സിംഗിള്‍ ബെഞ്ച് ഉത്തരവ് തെറ്റെന്നും കോടതി കണ്ടെത്തി. നേരത്തെ കിറ്റെക്‌സ് നല്‍കിയ ഹരജിയിലാണ് വാക്‌സിന്‍ ഇടവേള 28 ദിവസമായി കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഈ രീതി ശാസ്‍ത്രീയമല്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതംഗീകരിച്ചു കൊണ്ടാണ് ഇപ്പോഴത്തെ ഹൈക്കോടതി നടപടി.

വാക്‌സിന്‍ നയത്തിലെ കോടതി ഇടപെടല്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇടപെട്ടാല്‍ ഫലപ്രദമായ രീതിയില്‍ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കൃത്യമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇടവേള വേണ്ടതെന്നും കേന്ദ്രം വ്യക്‌തമാക്കിയിരുന്നു. നേരത്തെ 84 ദിവസമായിരുന്നതാണ് കോടതി 28 ആക്കിയത്.

Also Read: മോദിയെയും യോഗിയെയും അപമാനിച്ചു; പരാതി നൽകി ബിജെപി എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE