ആംബുലന്‍സില്‍ യുവതി പീഡിപ്പിക്കപ്പെട്ട കേസ്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

By Team Member, Malabar News
minor girl_rape case-malappuram
Representational image
Ajwa Travels

തിരുവനന്തപുരം : ആംബുലന്‍സില്‍ വച്ച് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കുമാണ് അന്വേഷണത്തിന്റെ ഉത്തരവാദിത്വം. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കോവിഡ് രോഗിയായ യുവതിയുമായി പോകുന്ന സമയത്താണ് ആംബുലന്‍സ് ഡ്രൈവര്‍ അവരെ പീഡനത്തിനിരയാക്കിയത്. ആംബുലന്‍സില്‍ മറ്റ് ആരോഗ്യപ്രവര്‍ത്തകരൊന്നും കൂടെ ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. 108 ആംബുലന്‍സിന്റെ ഡ്രൈവറാണ് പീഡനം നടത്തിയത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് എതിരെ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ കണക്കിലെടുത്തു ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ തന്നെ ഉത്തരവ് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓടുന്ന ആംബുലന്‍സുകള്‍ക്ക് എതിരെ ആയിരുന്നു അന്ന് ആരോപണം ഉയര്‍ന്നിരുന്നത്. ഇതിന്റെ ഭാഗമായാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് അന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE