ജില്ലയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ

By Team Member, Malabar News
kozhikode crime
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്ങൽ ഷഹീർ(30) ആണ് ഭാര്യ മുഹ്സിലയെ(20) ഉറക്കത്തിനിടയിൽ കൊലപ്പെടുത്തിയത്. ഇരുവരുടെയും വിവാഹം 6 മാസം മുൻപാണ് കഴിഞ്ഞത്.

സംഭവം നടക്കുന്ന സമയത്ത് ബഹളം കേട്ട് മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തയ്യാറായില്ല. തുടർന്ന് സമീപവാസികൾ എത്തിയതോടെ ഷഹീർ വാതിൽ തുറന്നു പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാളെ  പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചയോടെയാണ് ഷഹീർ ഭാര്യയെ കൊലപ്പെടുത്തിയത്. മുറിയിൽ രക്‌തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മുഹ്സിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിദേശത്ത് ജോലി ചെയ്‌തിരുന്ന ഷഹീർ വിവാഹശേഷം മടങ്ങി പോയിരുന്നില്ല. കുറച്ചു നാളുകൾക്ക് മുൻപാണ് സ്വന്തം വീട്ടിൽ നിന്നും മുഹ്‌സില ഭർതൃവീട്ടിൽ എത്തിയത്. സംഭവത്തിൽ താമരശേരി ഡിവൈഎസ്‌പി എൻസി സന്തോഷ്, മുക്കം ഇൻസ്‌പെക്‌ടർ എസ് നിസാം എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Read also : തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകും; പിജെ ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE