തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകും; പിജെ ജോസഫ്

By Team Member, Malabar News
PJ Joseph
പിജെ ജോസഫ്
Ajwa Travels

കോട്ടയം : സംസ്‌ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകുമെന്ന് വ്യക്‌തമാക്കി പിജെ ജോസഫ്. പാർട്ടി ആവശ്യപ്പെട്ട സീറ്റുകളുടെ കാര്യത്തിൽ നിലപാട് മയപ്പെടുത്തുന്നതിനൊപ്പം കോട്ടയത്ത് ചില സീറ്റുകൾ കോൺഗ്രസിന് നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വേണമെന്നാണ് പിജെ ജോസഫ് ഗ്രൂപ്പ് നേരത്തെ ആവശ്യപ്പെട്ടത്. എന്നാൽ വിട്ടുവീഴ്‌ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കിയ സാഹചര്യത്തിൽ ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകും. ഇത് സംബന്ധിച്ച നിലപാട് അടുത്ത സീറ്റ് ചർച്ചയിൽ പിജെ ജോസഫ് അറിയിക്കും. പാലാ സീറ്റ് ഒഴികെ 5 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ നിന്നുമാണ് പിജെ ജോസഫ് പിന്തിരിയാൻ സാധ്യത.

സീറ്റുമായി ബന്ധപ്പെട്ട നിലപാടെടുക്കുന്നതിനായി പിജെ ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേരത്തെ തന്നെ അനൗദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു. അടുത്ത സീറ്റ് ചർച്ചയിൽ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഉണ്ടാകും.

Read also : യുപിയില്‍ അറസ്‌റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE