കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

By Team Member, Malabar News
Malabarnews_trivandrum
Representational image
Ajwa Travels

തിരുവനന്തപുരം : കുടുംബവഴക്കിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ താനിമൂട് സ്വദേശിനിയായ പത്‌മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പത്‌മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. കൂടാതെ കൊലപാതകം നടത്തിയ ശേഷം ഗോപാലന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം റൂറല്‍ എസ്‍പി എ ശ്രീനിവാസ് വ്യക്‌തമാക്കി.

Read also : തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ അധികാരത്തിൽ വരും; സന്ദീപ് വാരിയർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE