തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ അധികാരത്തിൽ വരും; സന്ദീപ് വാരിയർ

By Desk Reporter, Malabar News
Malabar-News_Sandeep-Varrier
Ajwa Travels

പാലക്കാട്: സംസ്‌ഥാനത്ത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം എൻഡിഎക്ക് അനുകൂലമായിരിക്കുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഗ്രേറ്റര്‍ ഹൈദരാബാദിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ആ മുന്നേറ്റം കേരളത്തിലും പ്രതിഫലിക്കുമെന്നുമാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്‌റ്റിൽ അവകാശപ്പെട്ടത്.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടിയെന്നും 150 സീറ്റുകളിൽ 80ലും ബിജെപിയാണ് ലീഡ് ചെയ്യുന്നതെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം:

ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളിൽ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റിൽ നിന്നാണ് ഈ മുന്നേറ്റം.

ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്

തെരഞ്ഞെടുപ്പ് നടന്നത് പൂർണ്ണമായും പേപ്പർ ബാലറ്റിലായിരുന്നു. തെലങ്കാന സർക്കാർ നിയമിച്ച സംസ്‌ഥാന ഇലക്ഷൻ കമ്മീഷനാണ് തിരഞ്ഞെടുപ്പ് നടത്തിയത്
ഹൈദരാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )
അതായത് … കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ് .
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും.

Also Read:  പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ വിലക്കിയ സർക്കാർ നടപടിക്ക് ഇടക്കാല സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE