കള്ളവോട്ട് ചെയ്‌തത്‌ അറിഞ്ഞില്ല, അതിന്റെ ആവശ്യമില്ല; ജോ ജോസഫ്

By Desk Reporter, Malabar News
I do not know what the fraudulent vote was, it is not necessary; Joe Joseph
Ajwa Travels

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നത് അറിഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ്. കള്ളവോട്ട് ചെയ്‌ത്‌ ജയിക്കേണ്ട ആവശ്യമില്ല. മികച്ച വിജയ പ്രതീക്ഷയിലാണ് തങ്ങളെന്നും ആത്‌മവിശ്വാസം വര്‍ധിച്ചുവെന്നും ജോ ജോസഫ് പറഞ്ഞു.

വോട്ടര്‍മാര്‍ കൂടുതലായി എത്തിയത് എൽഡിഎഫിന് അനുകൂലമാകും. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമുണ്ടായെന്നും ഒരു വോട്ടും ചോരില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്‌ത്യൻ കോൺവെന്റ് സ്‌കൂൾ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം ഉണ്ടായത്. ഇയാളെ പിന്നീട് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. സ്‌ഥലത്തില്ലാത്ത സഞ്‌ജു ടിഎസ് എന്ന വ്യക്‌തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്.

Most Read:  നിയമം മാറണം, മുഖ്യമന്ത്രിമാരെയും പ്രതിചേർക്കണം; സുബ്രഹ്‌മണ്യൻ സ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE