വികസനം നാടിന് ആവശ്യമെങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: വികസനം നാടിനാവശ്യമാണെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര എതിര്‍പ്പുയര്‍ന്നാലും കെ-റെയില്‍ പദ്ധതി നടപ്പാക്കും. ഇവിടെ നടപ്പാക്കാന്‍ സാധിക്കുന്നതേ സംസ്‌ഥാന സര്‍ക്കാര്‍ പറയൂ. പറഞ്ഞാല്‍ അത് നടപ്പാക്കുകയും ചെയ്യും. ജനങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയില്ല.

ഓരോ രംഗത്തും എന്തെല്ലാം ചെയ്യുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍വ്വഹണം സര്‍ക്കാരിന്റെത് മാത്രമായി കാണരുതെന്നും ഓരോ പ്രദേശത്തിന്റേയും ആവശ്യമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാവി കണ്ടുള്ള വികസനമാണ് നാടിന് ആവശ്യം. പല കാര്യങ്ങളും ഇപ്പോള്‍ നടക്കാന്‍ പാടില്ലെന്നാണ് ചിലരുടെയൊക്കെ ചിന്ത. അങ്ങനെ പറയുമ്പോള്‍ ഒക്കെ ഇത്തരം പദ്ധതികള്‍ മാറ്റിവയ്‌ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ ഉണ്ടാവില്ലായിരുന്നു.

ഒരു കാലത്ത് ദേശീയപാതാ വികസനം യാഥാര്‍ഥ്യമാവില്ലെന്നാണ് പലരും ചിന്തിച്ചത്. എന്നാല്‍ ഇന്ന് അങ്ങനെ ചിന്തിക്കുന്നവരില്ല. അൻപതിനായിരം കോടിയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കുമെന്ന് പറഞ്ഞപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി പലരും പരിഹസിച്ചു. എന്നാല്‍ ഇന്നത് യാഥാര്‍ഥ്യമായി. നാട് തിരിച്ചറിഞ്ഞു; മുഖ്യമന്ത്രി വ്യക്‌തമാക്കി.

Read Also: തിങ്കളാഴ്‌ച മുതൽ ഇന്ധനലോറികൾ പണിമുടക്കിലേക്ക്; വിതരണം തടസപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE