തൃശൂർ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം; അഭിജിത്തിന്റെ ‘അന്തരം’ നാളെ പ്രദർശനത്തിന്

By Film Desk, Malabar News
Ajwa Travels

തൃശൂർ: ചെന്നൈ സ്വദേശിനിയായ ട്രാൻസ് വുമൺ നേഹ നായികയാകുന്ന ‘അന്തരം’ തൃശൂരിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിൽ (ഐഎഫ്എഫ്‌ടി) പ്രദർശനത്തിനെത്തും. സമകാലീന മലയാള സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. തൃശൂർ ശ്രീ തിയ്യറ്ററിൽ നാളെ (മാർച്ച് 26) രാവിലെ 11.30നാണ് പ്രദർശനം. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനമാണിത്.

ഫോട്ടോ ജേർണലിസ്‌റ്റ് പി അഭിജിത്ത് ആദ്യമായി സംവിധാനം ചെയ്‌ത സിനിമയാണ് ‘അന്തരം’. ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെൻസിന്റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവരാണ് ചിത്രം നിർമിച്ചത്.

കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘കോള്‍ഡ് കേസ്, എസ് ദുര്‍ഗ, ലില്ലി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് കണ്ണൻ. ‘രക്ഷാധികാരി ബൈജു’വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ എഴുത്തുകാരിയും അഭിനേത്രിയും ട്രാന്‍സ് ആക്റ്റിവിസ്‌റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

ട്രാൻസ് ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ് ‘അന്തര’മെന്ന് സംവിധായകന്‍ പി അഭിജിത്ത് അവകാശപ്പെടുന്നു. കുടുംബ പശ്‌ചാത്തലത്തിനൊപ്പം ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ സാമൂഹ്യ- രാഷ്‌ട്രീയ ജീവിതത്തെയും ചിത്രം വരച്ചുകാട്ടുന്നു. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാദ്ധ്യമ പ്രവര്‍ത്തകൻ കൂടിയാണ് പി അഭിജിത്ത്.

രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്‌സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ പി, രാഹുല്‍ രാജീവ്, ബാസില്‍ എന്‍, ഹരീഷ് റയറോം, ജിതിന്‍ രാജ്, വിഷ്‌ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഷാനവാസ് എംഎയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഒരുക്കിയത്. എ മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അമല്‍ജിത്ത് ആണ്. അജീഷ് ദാസന്റെ വരികൾക്ക് രാജേഷ് വിജയ് ഈണം പകരുന്നു. ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്‌ണകുമാറാണ്. ജസ്‌റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ് എന്നിവർ സഹനിര്‍മാതാക്കളാകുന്ന ചിത്രത്തിന്റെ വാർത്താപ്രചാരണം നിർവഹിക്കുന്നത് പിആർ സുമേരനാണ്.

മറ്റ് അണിയറ പ്രവർത്തകർ: അസോസിയേറ്റ് ഡയറക്‌ടര്‍- മനീഷ് യാത്ര, പശ്‌ചാത്തല സംഗീതം- പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്‌ണു പ്രമോദ്, അജയ് ലേ ഗ്രാന്റ്, കളറിസ്‌റ്റ്- സാജിത് വിപി, കാസ്‌റ്റിംഗ്‌ ഡയറക്‌ടര്‍- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്‌ത്രാലങ്കാരം- എ ശോഭില, വിപി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്‌റ്റന്റ്- വിപിന്‍ പേരാമ്പ്ര, അസിസ്‌റ്റന്റ് ഡയറക്‌ടർമാർ- രാഹുല്‍ എൻബി, വിഷ്‌ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം- പി ഗൗതം, പി ദേവിക, പ്രൊഡക്ഷന്‍ മാനേജര്‍- പി അൻജിത്ത്, ലൊക്കേഷന്‍ മാനേജര്‍- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോര്‍ട്- എ സക്കീര്‍ഹുസൈന്‍, സ്‌റ്റില്‍സ്- എബിന്‍ സോമന്‍, കെവി ശ്രീജേഷ്, ടൈറ്റില്‍- കെന്‍സ് ഹാരിസ്, ഡിസൈന്‍സ്- അമീര്‍ ഫൈസല്‍, സബ് ടൈറ്റില്‍സ്- എസ് മുരളീകൃഷ്‌ണന്‍, ലീഗല്‍ അഡ്വൈസര്‍- പിബി റിഷാദ്, മെസ്- കെ വസന്തന്‍, ഗതാഗതം- രാഹുല്‍ രാജീവ്, പ്രണവ്.

Most Read: ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച നടപടി: അനീതി, കാരണം വ്യക്‌തമാക്കണം; കേന്ദ്രത്തോട് കോടിയേരി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE