ഐലീഗ്; സുദേവയെ തകർത്ത് ഗോകുലം ഒന്നാമത്

By Staff Reporter, Malabar News
i-league-kerala
Ajwa Travels

കൊൽക്കത്ത: ഐലീഗിൽ ഗോകുലം കേരളയുടെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മൽസരത്തിൽ സുദേവ എഫ്‍സിയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കിയ ഗോകുലം ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. ഗോകുലത്തിനായി ലൂക്ക മസെന്റെ ഹാട്രിക്ക് നേടി. താഹിർ സമാനാണ് നാലാം ഗോൾ നേടിയത്. സുദേവയ്ക്കെതിരെ ആധികാരിക ജയമാണ് ഗോകുലം ഇന്ന് നേടിയത്.

മൽസരത്തിന്റെ 17ആം മിനിട്ടിൽ ലൂക്ക മസെന്റെ നേടിയ ഗോളിൽ ഗോകുലം ലീഡ് നേടി. 27ആം മിനിട്ടിൽ താഹിർ സമാനിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു ഗോകുലം. രണ്ടാം പകുതിയിൽ 61, 87 മിനിട്ടുകളിൽ ഗോളുകൾ നേടിയ ലൂക്ക ഹാട്രിക്ക് തികച്ചു.

ഇന്നത്തെ ജയത്തോടെ ഗോകുലത്തിന് 11 മൽസരങ്ങളിൽ നിന്ന് 27 പോയിന്റായി. രണ്ടാം സ്‌ഥാനത്തുള്ള മൊഹമ്മദൻസിന് 25 പോയിന്റുണ്ട്. ലീഗ് ഘട്ടത്തിൽ ഇനി ഒരു മൽസരം കൂടിയാണ് ഗോകുലത്തിന് അവശേഷിക്കുന്നത്. ഇതിനു ശേഷം ആദ്യ ഏഴ് സ്‌ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർ തമ്മിൽ കിരീടപ്പോര് നടക്കും.

Read Also: ‘ദി ഡെൽഹി ഫയൽസ്’; പുതിയ ചിത്രവുമായി വിവേക് അഗ്‌നിഹോത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE