ടൊവിനോയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി

By Staff Reporter, Malabar News
malabarnews-tov
Tovino Thomas
Ajwa Travels

കൊച്ചി: ചിത്രീകരണത്തിന് ഇടയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ ഐസിയുവില്‍ നിന്നും മാറ്റി.

നടന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും നാല് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടോവിനോയെ പ്രവേശിപ്പിച്ചത്. ‘കള’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ടോവിനോക്ക് പരിക്ക് പറ്റിയത്.

വയറിനുള്ളിലെ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീട്ടിലെത്തിയാലും മൂന്നാഴ്‌ച്ചത്തോളം താരത്തിനു വിശ്രമം വേണ്ടി വരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ചിത്രത്തിലെ പല സീനുകളും ടൊവിനോ ഡ്യൂപ്പ് ഇല്ലാതെ അഭിനയിക്കാന്‍ തയ്യാറായിരുന്നു.

Read Also: ഭാഗ്യലക്ഷ്‌മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE