പോലീസുകാരെ അക്രമിച്ച സംഭവം; ടി സിദ്ദിഖിന്റെ ഗൺമാന് സസ്‌പെൻഷൻ

By Trainee Reporter, Malabar News
T Siddique's Gunman Suspension
Ajwa Travels

കൽപ്പറ്റ: കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള ഗൺമാന് സസ്‌പെൻഷൻ. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരെ അക്രമിച്ചതിനാണ് ടി സിദ്ദിഖിന്റെ ഗൺമാനായ സിബിനെ സസ്‌പെൻഡ് ചെയ്‌തത്‌.

ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാരൻ ഇന്നലെ കൽപ്പറ്റ ടൗണിൽ നടന്ന കോൺഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ചെന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ വയനാട് ജില്ലാ പോലീസ് മേധാവിയുടെ നടപടി.

സിബിൻ സംഘർഷത്തിനിടെ മറ്റു പോലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്‌തുവെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

അതിനിടെ, കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50തോളം പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തിരിക്കുന്നത്.

Most Read: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കെഎൻഎ ഖാദറിന് താക്കീത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE