ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കെഎൻഎ ഖാദറിന് താക്കീത്

By Trainee Reporter, Malabar News
kna-khader
കെഎൻഎ ഖാദർ
Ajwa Travels

മലപ്പുറം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി അംഗമായ കെഎൻഎ ഖാദറിന് മുസ്‌ലിം ലീഗിന്റെ താക്കീത്. ഖാദറിന് ശ്രദ്ധക്കുറവ് ഉണ്ടായെന്നാണ് വിലയിരുത്തൽ. ജാഗ്രതാ കുറവിന് കെഎൻഎ ഖാദർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് വ്യക്‌തമാക്കി.

കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനാണ് കെഎൻഎ ഖാദറിന് എതിരായ നടപടി. ഇത് സംബന്ധിച്ച് പാർട്ടി ഇദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. തുടർന്ന്, ഖാദർ പാർട്ടിക്ക് നൽകിയ വിശദീകരണ കുറിപ്പ് നേതൃയോഗം ചർച്ച ചെയ്‌തതിന് ശേഷമാണ് താക്കീത് നൽകിയത്.

ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും ഈ സൂക്ഷ്‌മത കുറവിൽ ഖേദം പ്രടകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവകരമായ വീഴ്‌ചയും ശ്രദ്ധക്കുറവുമാണെന്നും യോഗം വിലയിരുത്തി.

Most Read: വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തകരിൽ ഭൂരിഭാഗവും മദ്യപാനികൾ; എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE