ഹൂതി വിമതർക്ക് സാമ്പത്തിക സഹായം എത്തിച്ച് ഇന്ത്യയും; നടപടിയുമായി സൗദി

By News Desk, Malabar News
Ajwa Travels

റിയാദ്: യമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും. സൗദി അറേബ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ 25 വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ പേരുകൾ സൗദി പുറത്തുവിട്ടു.

ചിരഞ്‌ജീവ് കുമാർ, മനോജ് സബൾബാൾ എന്നീ രണ്ട് ഇന്ത്യക്കാരാണ് ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകിയവരുടെ പട്ടികയിലുള്ളത്. ഹൂതികൾക്ക് സഹായം എത്തിക്കുന്ന 10 വ്യക്‌തികളുടെയും 15 കമ്പനികളുടെയും വിവരങ്ങളാണ് സൗദി പുറത്തുവിട്ടത്. ഇന്ത്യക്കാർക്ക് പുറമേ യമൻ, ബ്രിട്ടൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നടക്കമുള്ള എട്ടോളം പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

Most Read: ഹേമ കമ്മീഷൻ രൂപീകരിച്ചത് നികുതിപ്പണം ഉപയോഗിച്ച്, റിപ്പോർട് പുറത്തുവിടണം; റിമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE